മിഡിൽ ക്ലാസ് ഫാമിലിയുടെ ബഡ്ജറ്റിനിങ്ങിയ ഒരു ട്രഡീഷണൽ ഹോം

          ഏതൊരാളെ സംബന്ധിച്ചിടത്തോളവും അവന്റെ പ്രധാനപ്പെട്ട സ്വപ്നങ്ങളിലൊന്ന്  കേറികിടക്കാൻ സ്വന്തമായൊരു വീട് എന്നത്  .അത് സ്വന്തം പോക്കറ്റ് അറിഞ്ഞുകൊണ്ടുള്ളതാവുകയും വേണം . അവനവന്റെ ആവശ്യങ്ങൾക്കപ്പുറത്തേക്കു അനാവശ്യമായ ആർഭാടങ്ങൾ കാണിക്കുന്നത് പലപ്പോളും നമ്മെ ബാങ്കിന്റെ പടിവാതിൽക്കൽ കൊണ്ടെത്തിക്കുന്നതിനാണ് വഴിവെയ്ക്കുക . അത്തരത്തിൽ  നിർമ്മിക്കുന്ന വീടുകളിൽ  ശെരിക്കുകിടന്നൊന്നുറങ്ങാൻ കഴിയാതെ ഗൃഹനാഥൻ ബുദ്ധിമുട്ടുന്നത് ഇന്ന് കേരളത്തിൽ സാധാരണമാണ് . ഇതാ ഇവിടെ 19 ലക്ഷത്തിനു മൂന്നു കിടപ്പുമുറികളോടെ കൂടിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് ആലപ്പുഴ ജില്ലയിലെ അരൂർ  സ്വദേശിയായ ശ്രീ സുരേഷ് ബാബു .ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലെ ചേളാരിയിലുള്ള ബിൽഡിംഗ് ഡിസൈനേഴ്സ് ഉടമ ശ്രീ കെ വി മുരളീധരൻ ആണ്

1256 ചതുരശ്ര അടിയിലുള്ള ഈ വീടിന്റെ വിശേഷങ്ങൾ താഴെ ചേർക്കുന്നു

സിറ്റ്ഔട്ടിലേക്ക് കയറുമ്പോൾ തന്നെ കേരളീയ നിർമ്മാണ ഭംഗി  അവലംബിച്ച ഈ വീടിനു ചേരുന്ന തരത്തിൽ  ഇരുപാളി വാതിലുകളാണ് കാണുക  .സിറ്റ്ഔട്ടിന്റെ തൂണുകൾ സാധാരണയിൽ നിന്നും വ്യത്യസ്തമായി ചതുരാകൃതിയിലാണ് ചെയ്തിരിക്കുന്നത് അതിനെ മനോഹരമാക്കുന്നതിനായി TEXTURE വർക്ക് കൊടുത്തിരിക്കുന്നു .വാതിലിനോടെ ചേർന്ന് തന്നെ വീട്ടിലേക്കു ആവശ്യത്തിന് കാറ്റും വെളിച്ചവും കയറുന്നതിനായി വലിയ  ജനലുകളും മുൻ ഭാഗത്തു കൊടുത്തതായി നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്

വാതിൽ കടന്നെത്തുന്നത് ലിവിങ് ഏരിയയിലേക്കാണ് അതിനോട് ചേർന്ന് തന്നെയാണ് ഡൈനിങ്ങ് ഏരിയയും ഒരുക്കിയിരിക്കുന്നത് . അവിടത്തെ ചുമർ വ്യത്യസ്തമായ ഗോൾഡൻ യെല്ലോ നിറമുള്ള പെയിന്റ്ടിച്ചിരിക്കുന്നത് ഏവരെയും ആകൃഷ്ടരാകും   .വാഷിംഗ് ഏരിയ ഇതിനോട് ചേർന്ന് നിൽക്കുന്നതരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത് 
ലിവിങ് ഏരിയയുടെ ഒരു ഭാഗത്തായി അറ്റാച്ഡ് ബാത്രൂം സൗകര്യങ്ങളോട് കൂടിയ മാസ്റ്റർ ബെഡ്‌റൂം ഒരുക്കിയിരിക്കുന്നു. ആവശ്യമായ സ്റ്റോറേജ് സൗകര്യങ്ങളും ഇതേ മുറിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് .





വീടിന്റെ പ്രധാന ഭാഗമായ അടുക്കളയിൽ തികച്ചും സിമ്പിൾ ആയ ഒരു ക്രോക്കറി ഷെൽഫ് ആണ് സെറ്റ് ചെയ്തിട്ടുള്ളത് .സ്റ്റോർ റൂമിനു പകരം ആവശ്യത്തിന് കബോർഡ്സ് നൽകിയിരിക്കുന്നതും സ്ഥലപരിമിതി മികച്ച രീതിയിൽ ഉപയോഗിക്കുന്നതിലെ എൻജിനീയറുടെ വൈദഗ്ത്യം വിളിച്ചോതുന്നു . ഈ വീട് ഡിസൈൻ ചെയ്യുമ്പോൾ അനാവശ്യമായി സ്ഥലം ഒഴിഞ്ഞു കിടക്കരുതെന്ന നിർബന്ധബുദ്ധി എൻജിനീയർ ശ്രീ കെ വി മുരളീധരനുണ്ടായിരുന്നുവെങ്കിലും വർക് ഏരിയയുടെ കാര്യത്തിൽ അദ്ദേഹം വേണ്ട വിധത്തിൽ വിട്ടു വീഴ്ച ചെയ്തിട്ടുണ്ട് എന്ന് മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാൽ മനസിലാകും .ടെറസിലേക്കു കയറുന്നതിനായി വീടിനു പുറത്തുകൂടി ഒരു കോണി കൊടുത്തിട്ടുണ്ട് .അവിടെ വാട്ടർ ടാങ്ക് വെച്ചിരിക്കുന്നത് നമുക്ക് കാണാവുന്നതാണ് .


വീഡിയോ കാണുന്നതിനൊപ്പം ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ ...............









Designer: KV Muraleedharan
Building Designers,Chelari AM Towers
Chelari,Thenjippalam(PO),Malappuram (Dt)
Phone: 04942400202,Mob: 9895018990

Whatsapp: +91 89 43 154034
our web page : www.buildingdesigners.in
email id : buildingdesigners1985@gmail.com
The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings
Our prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth functioning.
Our special features is the quality of our work and completion within the shortest possible time











Comments

  1. Thank you for writing such a nice blog with useful information. If you Looking for buy property in Singapore then Find your perfect property with Realtor Patrick Search the latest listings for real estate & property for sale in Singapore.
    Realtor Patrick

    ReplyDelete
  2. I’m not that much of a online reader to be honest but your blogs really nice, keep it up! I'll go ahead and bookmark your site to come back later on. Cheers
    safety decking systems

    ReplyDelete

Post a Comment

Popular posts from this blog

10 lakh Budget Home under progress at ponnani

2 BHK Low Budget Home at Kottayam

ചെറിയ കുടുംബത്തിന് ചെറിയ ബഡ്ജറ്റിൽ ഒരു വീട്

13 Lakh || 2 BHK || MOdern Interlock House ||BUilding Designers || 24.06.20

ഇതല്ലേ നിങ്ങൾ ആഗ്രഹിച്ച വീട് || Building Designers