Beautiful 3BHK Kerala Model Home at Harippad


തനത് കേരളീയ ശൈലിയിൽ 1500 Sq ft ൽ ഒരു മനോഹര ഭവനം.

 ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് 3 ബെഡ് റൂമുകളോടു (അറ്റാച്ച്ഡ്) കൂടിയ ഈ വീടിന് 24 ലക്ഷം രൂപയാണ് ചെലവു വരുന്നത്


വീടിന്റെ മുറ്റത്തെ റോഡിലേക്കുള്ള ഭാഗം ഇൻറർലോക്ക് ഉപയോഗിച്ച് ഭംഗിയുള്ളതാക്കിയിട്ടുണ്ട് ബാക്കിയുള്ള ഭാഗം ബേബീ മെറ്റൽ ഉപയോഗിച്ച്‌ ഫീല്‍ ചെയ്തിട്ടുണ്ട്‌ 


മുകൾ വശം കോൺക്രീറ്റ് ചെയ്ത് ഓട് പാകിയിരിക്കുന്നു.



മുൻവശത്തെ വാതിൽ തേക്ക് കൊണ്ടുണ്ടാക്കിയതാണ്.
കരിങ്കല്ലിന്റെ ഫിനിഷിംഗിൽ പെയ്ന്റ് ചെയ്ത് നിർമ്മിച്ച കോൺക്രീറ്റ് സോപാനം പൂമുഖത്തിന് പ്രൗഢിയേകുന്നുണ്ട്.സ്റ്റീൽ കൊണ്ടു നിർമ്മിച്ച  ചാരുപടി ആകർഷണവും ചെലവു കുറയ്ക്കുന്ന തരത്തിലുമാണ് നിർമ്മിച്ചിട്ടുള്ളത്.


പൂമുഖ വാതിൽ തുറക്കുമ്പോൾ തന്നെ പൂജാമുറി കാണത്തക്ക വിധമാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്..വാതിലിനു സമീപത്തായിട്ടാണ് ലിവിംഗ് ഏരിയ ഒരുക്കിയിരിക്കുന്നത്.

പൂജാമുറിയ്ക്കിരുവശവുമായി രണ്ട് ബെഡ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു.പൂജാമുറിയുടെ മുൻവശത്തായി റൂഫിൽ പർഗോള ഉപയോഗിച്ചത് വീട്ടിൽ വേണ്ടത്ര വെളിച്ചം കടന്നു വരുന്നതിന് സഹായകമാണ്.




ലിവിംഗ് ഏരിയയുടെ വലതുഭാഗത്താണ് ഡൈനിങ്ങ് ഹാൾ ക്രമീകരിച്ചിരിക്കുന്നത്. വീടിനകം ആകർഷകമാക്കുന്നതിന് പഴയ കാല പ്രതാപം വിളിച്ചോതുന്ന തരത്തിൽ ആട്ടുകട്ടിൽ തൂക്കിയിട്ടുണ്ട്.

ഡൈനിങ്ങ് ഹാളിന്റെ ഒരു വശത്തായി വാഷ് ബേസിനും അതിനു സമീപം ഒരു കോമൺ ടോയ്ലറ്റും നിർമ്മിച്ചിട്ടുണ്ട്. 


ലിവിംങ്ങ് ഏരിയയുടെ അവസാനമെന്നോണo നിലത്ത് ഒരു Pebble Court ഒരുക്കിയിട്ടുണ്ട്. ഒരു ടൈലിന്റെ  ഏരിയ ഒഴിവാക്കി കഴിഞ്ഞാൽ ഒരു Pebble Court ഉണ്ടാക്കാവുന്നതേയുള്ളു. പല നിറത്തിലുള്ള pebble - കൾ ഉപയോഗിക്കുന്നതിനോടൊപ്പം LED Strip light കൂടി ഉപയോഗിക്കാം.


ആട്ടു കട്ടിലിനു പിൻഭാഗത്തായി ഇന്റർലോക്ക് ബ്രിക്സിനു മുകളിൽ ബ്രൗൺ കളർ പെയ്ന്റ് അടിച്ചിട്ടുണ്ട്. അതിന്റെ വശങ്ങളിലായി ക്ലാഡിംങ്ങ് സ്റ്റോണിനു  സമാനമായി ഡിജിറ്റൽ ടൈൽസ് കൊടുത്ത് ചിലവു കുറച്ചിരിക്കുന്നു. സാധാരണയായി ക്ലാഡിങ്ങ് സ്റ്റോണിൽ പൊടിപറ്റി പിടിക്കുന്നത് വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇവിടെ ഡിജിറ്റൽ ടൈൽസ് ഉപയോഗിച്ചതിലൂടെ ആ പ്രശ്നത്തിനു പരിഹാരം കാണാൻ സാധിച്ചു.



ബെഡ് റൂം 1


ബെഡ് റൂം 2



ബെഡ് റൂം 3




ഫാൾ സീലിങ്ങിൽ വ്യത്യസ്ത ഡിസൈനുകൾ നൽകി ഇന്റീരിയറിനു അനുയോജ്യമായ രീതിയിൽ പർപ്പിൾ നിറം നൽകിയിരിക്കുന്നു.


ചെറിയ കുടുംബത്തിനനുസൃതമായിട്ടുള്ള അടുക്കള കബോർഡുകൾ ഉപയോഗിച്ച് ഉപകാരപ്രദമായ രീതിയിൽ മനോഹരമാക്കിയിട്ടുണ്ട്.








Sq ft: 1500
Budget: 24lakhs
Bedroom: 3 nos 
Site : Harippad
Owner: Santhosh Kumar



Designer: KV Muraleedharan Building Designers,Chelari AM Towers Chelari,Thenjippalam(PO),Malappuram (Dt) Phone: 04942400202,Mob: 9895018990 Whatsapp/Allo: +91 89 43 154034 our web page : www.buildingdesigners.in email id : buildingdesigners1985@gmail.com facebook: www.facebook.com/buildingdesigners1985 our blog : http://buildingdesigners1985.blogspot... twitter : https://twitter.com/buildingdesign4 Google+ : https://plus.google.com/?hl=en The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings Our prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth functioning. Our special features is the quality of our work and completion within the shortest possible time.

Comments

  1. Wonderful design I like it, Sir I belong to Chennai I have land 2010 sqft and I also want to build like this will you please help me?

    ReplyDelete

Post a Comment

Popular posts from this blog

10 lakh Budget Home under progress at ponnani

2 BHK Low Budget Home at Kottayam

ചെറിയ കുടുംബത്തിന് ചെറിയ ബഡ്ജറ്റിൽ ഒരു വീട്

13 Lakh || 2 BHK || MOdern Interlock House ||BUilding Designers || 24.06.20

ഇതല്ലേ നിങ്ങൾ ആഗ്രഹിച്ച വീട് || Building Designers